നാറാത്ത് അൽ ഫലാഹ്‌ റിലീഫ്‌ സെൽ നാറാത്ത് ടൗണിൽ സൗജന്യ ഡോക്ടർ സേവനം നടത്തി

കണ്ണൂർ: അൽ ഫലാഹ്‌ റിലീഫ്‌ സെൽ നാറാത്തിന്റെ ആഭിമുഖ്യത്തിൽ നാറാത്ത് ടൗണിൽ വെച്ച് നടത്തിയ സൗജന്യ ഡോക്ടർ സേവന പരിപാടി ഡോക്ടർ അഖിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. ട്രഷറർ തൊയ്യിബ്‌ ‌ ഫൈസി സ്വാഗതം പറഞ്ഞു , പ്രസിഡന്റ്‌ കാദർ പി പി അധ്യക്ഷത വഹിച്ചു, സെക്രട്ടറി ജാബിർ കെ വി നന്ദിപറഞ്ഞു, തുടർന്നുള്ള പരിപാടിയിൽ കൊറോണ സമയത്തും സേവനം നടത്തിയ ഡോക്ടർക്കും, സിസ്റ്റർമാർക്കും, ആതുര സേവകർക്കുമുള്ള മൊമെന്റോ വിതരണവും നടന്നു. അൻപതോളം വരുന്ന ആൾക്കാർക്ക് സൗജന്യമായി ജീവിത ശൈലി രോഗങ്ങൾക്കുള്ള ടെസ്റ്റുകളും നടത്തി, covid സമയത്തു് ശരിയായ രീതിയിൽ ചികിൽസക്കു പോകാൻ കഴിയാത്ത നാറാത്തു പരിസരത്തുള്ള ഇരുപതോളം വീടുകളിൽ പാലിയേറ്റീവ് കെയർ കോർഡിനേറ്റർ നൗഷാദ് പുതിയതെരുവിന്റെ നേതൃത്വത്തിൽ ഡോക്ടറും സിസ്റ്റർമാരും മെമ്പർമാരും സന്ദർശനം നടത്തി അവർക്കുള്ള നിർദേശങ്ങളും നൽകി കൂടെ റിലീഫ് സെല്ലിന്റെ വക ആയി അവർക്കുള്ള മെഡിസിനുകളും സൗജന്യമായി എത്തിച്ചു നൽകി,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: