കെ എസ് യു പരിസ്ഥിതി ദിനം ആചരിച്ചു
മട്ടന്നൂർ : കെ എസ് യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി “നൂറ് തണൽ മരം” പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം മട്ടന്നൂർ ഐ.ബി പരിസരത്ത് പരിസ്ഥിതി പ്രവർത്തകൻ കെ.കെ.കീറ്റകണ്ടി വൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. കെ എസ് യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, കോൺഗ്രസ്സ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് എ.കെ.രാജേഷ്, ഹർഷദ് വേങ്ങാട്, അഷ്റഫ് എളമ്പാറ, അദ്വൈത്.കെ, ആദർശ് കൊതേരി, നിധിൻ.എ.കെ തുടങ്ങിയവർ നേതൃത്വം നൽകി.