അബ്ദുല്ലക്കുട്ടിയെ രൂക്ഷമായി പരിഹസിച്ച്‌ കെ. സുധാകരന്‍

നരേന്ദ്രമോദിയെ ഗാന്ധിജിയുമായി ഉപമിച്ച എ.പി.അബ്ദുല്ലക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് കെ.സുധാകരന്‍ എംപി. അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസിലെത്തിച്ച നടപടി തെറ്റായിപ്പോയെന്ന് വിശ്വസിക്കുന്നില്ല. കണ്ണൂരിലെ രാഷ്ട്രീയത്തിന് അനുയോജ്യമായ തിരുമാനമാണ് അന്ന് കൈക്കൊണ്ടത്. അബ്ദുല്ലക്കുട്ടിയെക്കുറിച്ച്‌ അന്നും ഇന്നും നല്ല അഭിപ്രായമില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. സി.ഒ.ടി. നസീര്‍ വധശ്രമത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാനുള്ള നിയമ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു.അറിയാവുന്ന ഏക മേഖല രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും ഭാവികാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും എ.പി.അബ്ദുല്ലക്കുട്ടി വ്യക്തമാക്കിയിരുന്നു. വികസനം, വിശ്വാസം, അക്രമ രാഷ്ട്രീയം, ഹര്‍ത്താല്‍ എന്നീ വിഷയങ്ങളില്‍ എക്കാലവും ഉറച്ച നിലപാടാണ് സ്വീകരിച്ചത്. അതില്‍ തുടര്‍ന്നും ഉറച്ചുനില്‍ക്കും.ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ചു പറഞ്ഞതിനു പണ്ടു സിപിഎം പുറത്താക്കി. അതേ സിപിഎമ്മിന്‍റെ സര്‍ക്കാര്‍ പിന്നീട് വികസനകാര്യത്തില്‍ എടുത്ത സമീപനം കേരളം കണ്ടതാണ്. ഇന്നു പറഞ്ഞ കാര്യങ്ങള്‍ നാളെ കോണ്‍ഗ്രസിനും ബോധ്യപ്പെടും. മോദിയെ വ്യക്തിപരമായി പ്രകീര്‍ത്തിച്ചിട്ടില്ല, വികസനം ഒഴികെയുള്ള ഒരു കാര്യത്തിലും മോദിയെ അനുകൂലിച്ചിട്ടുമില്ല. പുറത്താക്കിയ കോണ്‍ഗ്രസിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: