എസ്.ഡി.പി.ഐ ‘കുറ്റവിചാരണ’ നാളെ

കണ്ണൂർ : പോലീസ് വീഴ്ചകളുടെ ഉത്തരവാദിത്തമേറ്റെടുത്ത് പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി പദമൊഴിയണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി നാളെ   (ജൂൺ5  ന് ) മണ്ഡലം തലങ്ങളിൽ കുറ്റവിചാരണ സംഘടിപ്പിക്കുമെന്ന് ജില്ലാ  ജനറല്‍ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ അറിയിച്ചു

ഗെയില്‍, ദേശീയപാത, വടയംപാടി ജാതിമതില്‍, എറണാകുളം ഐ.ഒ.സി, കീഴാറ്റൂര്‍ വയല്‍ കിളി,പാപ്പിനിശ്ശേരി തുരുത്തി തുടങ്ങിയ  സമരങ്ങളില്‍ അടിച്ചമര്‍ത്തല്‍ നയമാണ് പോലീസ് പിന്തുടര്‍ന്നത്. ജിഷ്ണു പ്രണോയിയുടെ മതാവ് മഹിജയോടും തിരുവനന്തപുരത്ത് കൊല ചെയ്യപ്പെട്ട വിദേശ വനിതയുടെ ബന്ധുക്കളോടും ഡി.ജി.പിയുടെയും പോലീസ് മന്ത്രിയുടെയും പെരുമാറ്റം കേരള ജനതയെ മാനം കെടുത്തുന്നതായിരുന്നു. കെവിൻ, ശ്രീജിത്ത്, വിനായകൻ കൊലപാതകങ്ങളിലും പൊലീസ് പ്രതിസ്ഥാനത്താണ്. പിണറായി ആഭ്യന്തരം ഒഴിഞ്ഞ് പൊലീസിനെ ജനക്ഷേമമാക്കണം.

കണ്ണൂർ കാൾ ടാക്സ് ജക്ഷനിൽ   സംസ്ഥാന സെക്രട്ടറി  കെ കെ അബ്ദുൽ ജബ്ബാറും, ഇരിട്ടിയിൽ ജില്ലാ പ്രസിഡണ്ട്  ബഷീർ പുന്നാടും, പുതിയതെരുവിൽ  ജില്ലാ  ജനറൽ  സെക്രെട്ടറി ബഷീർ കണ്ണാടിപറമ്പും

വിവിധ മണ്ഡലം കേന്ദ്രങ്ങളിൽ  ജില്ലാ വൈസ് പ്രസിഡന്റ് എ സി ജലാലുദ്ധീൻ, സെക്രെട്ടറി കെ ഇബ്രാഹിം , ഷംസീർ പി ടി പി , സെക്രെടിയേറ് അംഗം സജീർ കീച്ചേരി, എസ് പി  മുഹമ്മദ് അലി തുടങ്ങിയവർ ഉദ്ഘാടനം  ചെയ്യും    

error: Content is protected !!
%d bloggers like this: