പയ്യന്നൂര്‍ വിനീത് കുമാറിന് പുരസ്കാരം

ആലപ്പുഴ: യുവ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ പയ്യന്നൂര്‍ വിനീത് കുമാറിന് ബഹുജന സാഹിത്യ അക്കാഡമിയുടെ ഈ വര്‍ഷത്തെ സാഹിത്യശ്രേഷ്ഠ പുരസ്കാരം ലഭിച്ചു.ദേശാന്തരങ്ങളിലെ ദേവീചൈതന്യം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഗവേഷണാത്മക ലേഖനമാണ് പുരസ്കാരത്തിനര്‍ഹമായത്.കലാ സാംസ്കാരിക രംഗങ്ങളില്‍ സജീവമായ വിനീത് കുമാര്‍ റേഡിയോ ശ്രോതാക്കളുടെ സംഘടനയായ റേഡിയോഗ്രാമം സെക്രട്ടറി,യൂത്ത് കോണ്‍ഗ്രസ്സ് പയ്യന്നൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, കവി കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരസമര്‍പ്പണം നടത്തി.

ബി.എസ്.എ സംസ്ഥാന പ്രസിഡണ്ട് അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു.ബഹുജന സാഹിത്യ അക്കാഡമി ദേശീയ അധ്യക്ഷന്‍ നല്ല രാധാകൃഷ്ണ വിശിഷ്ടാതിഥിയായി.അഡ്വ വി.ഷൈന്‍,ഏരഗുഡ്ല വെങ്കിടേശ്വര്‍,ദേവാനന്ദ് നഗേല,ആര്‍.ശ്രീനിവാസ്,ജി.പ്രതാപ്,കെ.ജെ സോരാതിയ,എം.വി ഹബീബ് തുടങ്ങിയവര്‍ സന്നിഹിതരായി.

error: Content is protected !!
%d bloggers like this: