നടുവിൽ പഞ്ചാ: വൈസ് പ്രസിഡന്റ് കെ.അബ്ദുള്ള അന്തരിച്ചു

നടുവിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ കെ.അബ്ദുള്ള നിര്യാതനായി. ഇന്നലെ ആറ് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ കാലമായി ഹൃദയ ബാധിതനായി ചിക്സ്തയിലായിരുന്നു. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് നടുവിൽ ജുമാ മസ്ജിദിൽ. ഭാര്യ: സൗദ മക്കൾ, സുബൈർ, മുഹമദ് കുഞ്ഞി, ആയിഷ, സീനത്ത്, സൗദത്ത്.മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റി അംഗം, നടുവിൽ മണ്ഡലം പ്രസിഡണ്ട്, ഇരിക്കുർ നിയോജക മണ്ഡലം ഖജാൻജി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. രാവിലെ 10 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ഖബറടക്കത്തിനു ശേഷം BTM സ്കൂൾ ഗ്രൗണ്ടിൽ സർവ്വകക്ഷി അനുശോചന സമ്മേളനം

%d bloggers like this: