കക്കാടും പരിസരത്തും അറവു മാലിന്യം പൊതു സ്ഥലത്ത് തള്ളുന്നത് വ്യാപകമാകുന്നു

0

കക്കാട്: കക്കാടും പരിസരത്തും അറവ് അറവു മാലിന്യം പൊതു സ്ഥലത്ത് തള്ളുന്നത് വ്യാപകമാകുന്നു. കക്കാട് പുഴയിലും പുഴയോട് അനുബന്ധിച്ച സ്തലങ്ങളിലുമാണ് ചില അറവുകാർ അറവ് മാലിന്യങ്ങൾ തള്ളുന്നത്. ഒരു ഭാഗത്ത് കക്കാട് പുഴ ശുദ്ധികരണത്തിനും വീണ്ടെടുപ്പിനും ശ്രമിക്കുമ്പോൾ മറുഭാഗത്ത് അറവ് മാലിന്യം കക്കാടും പരിസരത്തും പൊതു സ്തലത്ത് നിക്ഷേപിക്കുന്ന അവസ്ഥയാണ്. രോഗം പടർന്ന് പിടിക്കാനും തെരുവ് നായ ശല്യത്തിനും ഇത് കാരണമാകുന്നുണ്ട്. നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ തെരുവ് നായയുടെ കഴിയേറ്റ് ചികിൽസ തേടിയിരുന്നു. കൂടാതെ ഈ ഭാഗങ്ങളിൽ അറവിനു കൊണ്ട് വരുന്ന പോത്തുകളെയും മറ്റും കെട്ടിയിടാതെ തുറന്ന് വിടുന്നത് കാരണം വീടുകളിൽ നട്ടുവളർത്തുന്ന ചെടി കളും ഫലവൃഷങ്ങും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. നിരവധി തവണ കോർപറേഷനിൽ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഈ വിഷയത്തിൽ ജനങ്ങൾ ബോധവൻമാരാകുകയും രാഷ്ട്രിയ കക്ഷിഭേതമില്ലാതെ പ്രതികരിക്കുകയും ആധികാരികൾ ഉറക്കം വിട്ട് അടിയന്തിര നടപടി സ്വീകരിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading