അഭിഷേകിന്റെ ഐഡിയയിൽ ആപ്പിൾ ടാബ‌് മൊമന്റോ

പയ്യന്നൂർ: പയ്യന്നൂർ പഴയബസ‌്സ‌്റ്റാൻഡിന‌് സമീപത്തെ ഇൻക്വിലാബ്‌ ഗ്രാഫിക‌്സ‌ിലെ ഡിസൈനർ ആലമ്പടമ്പിലെ അഭിഷേക‌് ഐഡിയ തയ്യാറാക്കിയ മൊമന്റോകൾ ഗാന്ധിജയന്തി ദിനത്തിൽ പയ്യന്നൂർ മണ്ഡലത്തിലെ 610 വീടുകളിലെത്തും. ആപ്പിൾ ടാബിന്റെ രൂപത്തിൽ 610 മൊമന്റോകൾ. മൊമന്റോകളിൽ കുട്ടികളുടെ ഫോട്ടോയും ഒപ്പം പ്രശസ‌്തരുടെ സൂക്തങ്ങളും.
എൽഎസ‌്എസ‌്, യുഎസ‌്എസ‌്, മീൻസ‌് കം മെരിറ്റ‌് സ‌്കോളർഷിപ്പ‌് നേടി കേരളത്തിൽ തന്നെ ഈ വർഷം ഒന്നാം സ്ഥാനത്തെത്തിയ മണ്ഡലമാണ‌് പയ്യന്നൂർ. പ്രാഥമിക വിദ്യാലയങ്ങളിൽ സി കൃഷ‌്ണൻ എംഎൽഎ നടത്തിയ ഇടപെടലിനെ തുടർന്നാണ‌് കഴിഞ്ഞ വർഷത്തിൽനിന്ന‌് സ‌്കോളർഷിപ്പുകളുടെ എണ്ണം ഇരട്ടിയായത‌്. ഈ സന്തോഷം പങ്കിടാനാണ‌് ഇൻസൈറ്റ‌് വിദ്യാഭ്യാസ പദ്ധതിയുടെയും ഉപജില്ലാ ഹെഡ‌്മാസ‌്റ്റേഴ‌്സ‌് ഫോറം എന്നിവയുടെയും നേതൃത്വത്തിൽ സ‌്കോളർഷിപ്പ്‌ നേടിയവർക്ക്‌ ഉപഹാരം നൽകുന്നത‌്. ബുധനാഴ‌്ച പകൽ രണ്ടിന‌് കണ്ടോത്ത‌് കൂർമ്പ ഓഡിറ്റോറിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉപഹാരം വിദ്യാർഥികൾക്ക‌് നൽകും.
സ‌്റ്റീഫൻ ഹോക്കിങ്, ആൽബർട്ട‌് ഐൻസ‌്റ്റിൻ, ഗുട്ടൻബർഗ‌്, പാബ്‌ളോ പിക്കാസോ, ടോൾസ്‌റ്റോയ‌്, അബ്രഹാം ലിങ്കൺ, ബർണാഡ‌്ഷാ, ഗലീലിയോ, വിവേകാനന്ദൻ, രവീന്ദ്രനാഥ ടാഗോർ എന്നിവരുടേതടക്കം 610 പേരുടെ മഹത‌്‌വചനങ്ങളാണ‌് ഓരോ ഉപഹാരത്തിലും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: