കണ്ണൂരിൽ ഏഴു വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണില്‍
പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ ഏഴു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ചെറുപുഴ 6, പാനൂര്‍ 18, പെരളശ്ശേരി 6 എന്നീ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയിന്മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്മെന്റ് സോണുകളാക്കുക.
ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ ചെറുതാഴം 6, 15, കോട്ടയം മലബാര്‍ 12, അഞ്ചരക്കണ്ടി 9 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.