ബ്ലഡ്‌ ഡോണേർസ് കേരള ചാരിറ്റബിൾ സൊസൈറ്റിക്കു (BDK) സംസ്ഥാന സർക്കാരിന്റെ ആദരം

രക്തദാന രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം BDK യുടെ കണ്ണൂർ, കാസറഗോഡ്, മലപ്പുറം,എറണാകുളം,പാലക്കാട്‌, തൃശൂർ ജില്ലകൾക്ക് ലഭിച്ചു. ദേശീയ രക്തദാന ദിനമായ ഒക്ടോബർ 1 ന് , തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻണ്ടിംഗ് കമ്മറ്റി ചെയർമാൻ ശ്രീ: ശ്രീകുമാറിൽ നിന്നും തിരുവനന്തപുരം പ്രിയദർശിനി ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി ഡയറക്ടർ ഡോക്ടർ. രമേശ്‌ രൈരു, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ബ്ലഡ്‌ ഡോണർ ഓർഗനൈസഷൻ ദേശിയ പ്രസിഡന്റ്‌ ശ്രീ. K പി രാജഗോപാലൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഏറ്റു വാങ്ങി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: