രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ജില്ലാതല രക്തദാന ക്യാമ്പും ബോധവത്കരണ റാലിയും നടത്തി

കണ്ണൂർ: ഒക്ടോബർ 1 രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം)കണ്ണൂർ, ദേശീയ ആരോഗ്യ ദൗത്യം കണ്ണൂർ, ബി ഡി കെ കണ്ണൂർ ജില്ലാ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ HDFC BANK,NSS,JRC എന്നിവരുടെ സഹകരണത്തോടെ ജില്ലാതല രക്തദാന ക്യാമ്പും ബോധവത്കരണ റാലിയും നടന്നു . ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച്നടന്ന ജില്ലാ തല ഉൽഘാടനം ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയപാലൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പരിപാടി ഉദ്ഘാടനം ചെയിതു DMO DR.നാരായണ നായക് മുഖ്യപ്രഭാഷണം നടത്തി . കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് രാവിലെ 9 മണിക്ക് പോലീസ് ഇൻസ്പെക്ടർ ടി.കെ രത്ന കുമാർ ഫ്ലാഗ് ഓഫ് ചെയിത റാലി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സമാപിച്ചു തുടർന്നു നടന്ന രക്ത ദാന ക്യാമ്പിൽ 50 പേർ രക്ത ദാനം നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: