ഗാന്ധിജി റൂറൽ ലൈബ്രറി വാർഷികാഘോഷം
ഗാന്ധിജി റൂറൽ ലൈബ്രറി 82-ാം വാർഷികാഘോഷ ഉദ്ഘാടനവും സുവനീർ പ്രകാശനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.ഗ്രാമീണചരിത്രത്തിന് പ്രാധാന്യംനൽകിയുള്ള സുവനീർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ബൈജു ഏറ്റുവാങ്ങി.സി.എച്ച്.ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അജിത് മാട്ടൂൽ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ലത, പി.സോമൻ, കെ.മോഹനൻ, ഡോ. എ.എസ്.പ്രശാന്ത്കൃഷ്ണൻ, കെ മോഹനൻ, ഡോ. എ.എസ്.പ്രശാന്ത്കൃഷ്ണൻ, കെ.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.