ഇരിട്ടിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്
ഇരിട്ടി കീഴൂർ കണ്ണിയത്ത് മടപ്പുരക്ക് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു യുവാവിന് പരിക്കേറ്റു. പ്രദേശവാസിയായ ഹേമന്ത് (25) എന്നയാൾക്കാണ് പരിക്കേറ്റത്.
ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടക വസ്തു എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പന്നിപ്പടക്കം പോലുള്ള വസ്തുവാണോ എന്ന് സംശയിക്കുന്നതായി പോലീസ് ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിനോട് പറഞ്ഞു. ഇരിട്ടി പോലീസ് കേസെടുത്തു.