ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു

പിണറായി :കൊറോണ (കോവിഡ്- 19) ബാധയെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മദ്യവിൽപ്പനശാലകൾ അടച്ചതിനെ തുടർന്ന് എക്സൈസ്‌ വ്യാജമദ്യവേട്ട കർശനമാക്കി. ഇതിൻ്റെ ഭാഗമായി പിണറായി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ നസീർ ബി യുംടെ നേതൃത്വത്തിൽ മവട്ടിപ്രം ഭാഗത്ത്‌ നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി ആക്ട് പ്രകാരം കേസെടുത്തു . എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷാജി യു, സിവിൽ എക്സൈസ് ഓഫീസർമാരായ ലിമേഷ് ഒ, ബിജേഷ് എം, ശരത്ത് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: