കൂത്തുപറമ്പിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൂത്തുപറമ്പിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കൂത്തുപറമ്പ് പാറാലിൽ മുനീർ ഹൗസിൽ ഇസ്ഹാക്കാണ് മരിച്ചത്.ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു.കൂത്തുപറമ്പ് എക്സൈസ് ഓഫീസിനു മുന്നിലാണ് അപകടം നടന്നത്. തലശ്ശേരിയിലേക്ക് പോകുകയായിരുന്ന കാറും കൂത്തുപറമ്പ് പ്രധാന റോഡിലേക്ക് കയറുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ അഗാധത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നിരുന്നു.കൂത്തുപറമ്പ് സഹകരണാശുപത്രിയിലെ പ്രഥമശുശ്രുഷയ്ക്ക് ശേഷം തലശ്ശേരിയിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.എന്നാൽ യാത്രാമധ്യേ ഇസഹാക്ക് മരിക്കുകയായിരുന്നു.