മഴയിൽ വൈദ്യുതി മുടക്കുന്നത് പരസ്യബോർഡുകൾ

മഴക്കാലത്ത് വൈദ്യുതി മുടക്കികളാകുന്നത് റോഡരികിലെ മരങ്ങളും പരസ്യബോർഡുകളും ശക്തമായ മഴയിലും കാറ്റിലും മരച്ചില്ലകളും പരസ്യബോർഡുകളും വീണു നിരവധി വൈദ്യുത പോസ്റ്റുകളാണ് തകർന്നത്. ഇതിന്‍റെ പശ്ചാത്തലത്തിൽ ഇനി പരസ്യബോർഡുകളും അപകടം ഉണ്ടാക്കുന്ന തരത്തിൽ മരച്ചില്ലകളും പൊട്ടിവീണാൽ നടപടിയെടുക്കുന്നതായി കെട്ടിട ഉടമകളോടും സ്ഥലമുടമകളോടും വൈദുതി ബോർഡ് അറിയിച്ചിരിക്കുകയാണ്.സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഫ്ളക്സുകളും ബാനറുകളും സ്ഥാപിക്കുന്നത്.വൈദുതി ലൈനുകൾ വഴിയുള്ള അപകടങ്ങളിൽപെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും വൈദുതി ജീവനക്കരോട് സഹകരിക്കണമെന്നും ബോർഡ് അഭ്യർത്ഥിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: