അറിവുകൾ കരുതിവെക്കാൻ അമൂല്യ സോവനീർ..

കാങ്കോൽ: രണ്ടു പതിറ്റാണ്ടുകൾക്കുശേഷം കാങ്കോൽ മഹാശിവക്ഷേത്രത്തിൽ മാർച്ചുമൂന്നുമുതൽ പതിമൂന്നുവരെ നടക്കുന്ന ബ്രഹ്മ കലശ മഹോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ സോവനീർ – വില്വ പത്രം പ്രകാശനം ചെയ്തു.

പോത്താംകണ്ടം ആനന്ദഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ജ്യോൽത്സ്യർ കെ.അച്ചുതൻ നായർക്ക് നൽകികൊണ്ട് സുവനീറിന്റെ പ്രകാശനകർമം നിർവ്വഹിച്ചു.

സോവനീർ കമിറ്റി ചെയർമാൻ കെ.വി പവിത്രൻ സ്വാഗതവും, കലശമഹോത്സവ കമറ്റി പ്രസിണ്ടന്റ് നിത്യാനന്ദ കമ്മത്ത് അദ്ധ്യക്ഷതയും വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാ താരം മാമുക്കോയ മുഖ്യാതിഥിയായി പങ്കെടുത്തു.

ട്രസ്റ്റി ബോർഡ് ചെയർമാൻ പി.വി ഗോപി .പാരമ്പര്യ ട്രസ്റ്റി ടി.നാരായണൻ മൂത്ത പെതുവാൾ എ.കെ. രാജഗോപാലൻ മാസ്റ്റർ, കെ.രാജൻ കലശകമറ്റി ജനറൽ സെക്രട്ടറി പി.പി.സുരേഷ് കുമാർ എന്നിവരും സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: