സൈനികരുടെ ജീവന്‍ വച്ച് മോദി രാഷ്ട്രീയം കളിക്കുന്നു: എം കെ ഫൈസി

കണ്ണൂര്‍: അഞ്ചുവര്‍ഷം ഭരിച്ചിട്ടും എടുത്തുപറയാന്‍ ഒരു നേട്ടവുമില്ലെന്ന് ഉറപ്പായതിനാല്‍ സൈനികരുടെ ജീവത്യാഗത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്നു എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. എസ്ഡിപിഐ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി കെ കെ അബ്ദുല്‍ ജബ്ബാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടക്കുന്ന കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ ജനദ്രോഹ നടപടികളും പശുവിന്റെ പേരിലുള്ള തല്ലിക്കൊലയുമെല്ലാം ജനങ്ങളെ ബിജെപി ഭരണത്തിന് എതിരാക്കിയിരിക്കുകയാണ്. 15 ലക്ഷം അക്കൗണ്ടിലെത്തുമെന്നും കള്ളപ്പണക്കാരെ പിടികൂടുമെന്നുമെല്ലാം പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ഒന്നും നേടാനാവാതെ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴാണ് യുദ്ധമെന്ന ഗിമ്മിക്കുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതെല്ലാം രാഷ്ട്രീയ തന്ത്രമാണെന്ന് എല്ലാ രാഷ്ട്രീപ്പാര്‍ട്ടികള്‍ക്കും അറിയാം. എന്നാല്‍, എല്ലാവരും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ മടിക്കുകയാണ് എന്ന് എം കെ ഫൈസി പറഞ്ഞു. ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കണ്ണൂരിലെത്തിയ എം കെ ഫൈസിയെ ജില്ലാ ആക്റ്റിങ് പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ പൊന്നാടയണിയിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സി എം നസീര്‍, എസ്ഡിപിഐ സംസ്ഥാന സമിതിയംഗം സുഫീറ അലി അക്ബര്‍, വുമണ്‍ ഇന്ത്യ സംസ്ഥാന സമിതിയംഗം നഫീസത്തുല്‍ മിസ്‌രിയ, എസ്ഡിപിഐ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി കെ കെ അബ്്ദുല്‍ ജബ്ബാര്‍, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അമീന്‍ മാങ്കടവ്, ബഷീര്‍ കണ്ണാടിപ്പറമ്പ്, എ സി ജലാലുദ്ദീന്‍, എ ഫൈസല്‍, കെ മുഹമ്മദ് കുഞ്ഞി, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് നിയാസ് തറമ്മല്‍, ജില്ലാ സെക്രട്ടറി പി ടി വി ശംസീര്‍ സംബന്ധിച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: