ഓട്ടോ – ടാക്‌സി തൊഴിലാളി പ്രതിഷേധം 9ന്

കണ്ണൂർ :ഓട്ടോ- –- ടാക്‌സി ചാർജ് ഉടൻ പുനർനിർണയം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ –- ടാക്‌സി ലൈറ്റ് മോട്ടോർ തൊഴിലാളികൾ ഒമ്പതിന്‌  നടത്തുന്ന  പ്രതിഷേധ സമരം വിജയിപ്പിക്കാൻ  – ഓട്ടോ- –- ടാക്‌സി  ലൈറ്റ് മോട്ടോർ ഫെഡറേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഏരിയാ കേന്ദ്രങ്ങളിലും സംസ്ഥാന സർക്കാർ ഓഫീസുകൾക്ക്‌ മുന്നിലും ധർണ  നടത്തും. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി കെ ബാബുരാജ് അധ്യക്ഷനായി. ടി പി ശ്രീധരൻ, – യു വി രാമചന്ദ്രൻ, എം സി ഹരിദാസൻ,  കെ ബഷീർ, എം പ്രകാശൻ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: