തളിപ്പറമ്പിൽ ഗതാഗതനിയന്ത്രണം ശക്തമാക്കുന്നു

നഗരത്തിലെ ഗതാഗത സംവിധാനം വീണ്ടും സജീവമാകുന്നു. ഒരു വർഷത്തിലേറെയായി തളിപ്പറമ്പിൽ ഗതാഗതനിയന്ത്രണം തീരേ കുറവായിരുന്നു. വാഹനങ്ങൾ തോന്നുംപോലെ പാർക്ക് ചെയ്യുന്ന സ്ഥിതിയുണ്ടായി. ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി റോഡിൽ അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തിയിരുന്നുമില്ല.ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റ് പോലും പൂട്ടി. വൺവേയായി പ്രഖ്യാപിച്ച റോഡുകളിൽ തലങ്ങും വിലങ്ങും വാഹനം നിർത്തിയിട്ടു. തിങ്കളാഴ്ച വൈകീട്ട് നാലിന് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി പ്രദീഷ്‌കുമാർ ട്രാഫിക് യൂണിറ്റ് പ്രവർത്തനം ഉദ്ഘാടനം ചെയ്യും. ഇതോടെ നഗരത്തിൽ വാഹനങ്ങൾ ക്ക് ക്രമീകരണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും വ്യാപാരികളും. എസ്.ഐ. കെ.വി.മുരളിക്കാണ് ട്രാഫിക് യൂണിറ്റിന്റെ ചുമതല. പ്രധാന സ്ഥലങ്ങളിൽ വയർലെസ് സെറ്റോടുകൂടിയായിരുക്കും പോലീസും ഹോംഗാർഡും പ്രവർത്തിക്കുക. നഗരത്തിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണെന്ന് പോലീസ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: