ഉന്നതവിജയികളെ ഖത്തർ വളപട്ടണം കൂട്ടായ്മ ആദരിച്ചു


SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടി വളപട്ടണം പ്രദേശത്തിന് അഭിമാനമായി മാറിയ വിദ്യാർത്ഥികളെ ഖത്തർ വളപട്ടണം കൂട്ടായ്മ മെമന്റോയും കാശ് അവാർഡും നൽകി ആദരിച്ചു..പരിപാടിയുടെ ഉദ്ഘാടനം കെ.വി സുമേഷ് എം എൽ എ നിർവഹിച്ചു..
കൂട്ടായ്മ വൈസ് പ്രസിഡന്റ് യു എം പി നാസർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി. പി. ഹാരിസ് സ്വാഗതം പറഞ്ഞൂ.
വിദ്യാർത്ഥികൾക്കുള്ള മെമന്റോ . കെ.വി. സുമേഷ് എം. എൽ. എയും, കൂട്ടായ്മ രക്ഷധികാരി ടി. പി. നൌഷാദ് കാഷ് അവാർഡും വിതരണം ചെയ്തു.
വളപട്ടണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ഷമീമ , വളപട്ടണം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് മംഗലത്ത്, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി എ. ടി. സമീറ , ടി. പി. കെ. ഹാരിസ്, , അഷ്‌റഫ്‌ എളയടത്ത് , എ. പി. സിദ്ദിഖ്, വി കെ. ഉമ്മർ കുട്ടി, പി. എം. മുജീബ്, കെ. സി. സലിം ,, പി. അൻവർ , വി. കെ. അർഷാദ്, പി. കെ. സലാം ഹാജി , പ്രിൻസിപ്പാൾ യൂസഫ് ചന്ദ്രൻ കണ്ടി തുടങ്ങിയവർ വിവിധ രാഷ്ട്രീയ -സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ആശംസാ പ്രസംഗം നടത്തി
സീനിയർ ഓർഗനെസിങ് സെക്രട്ടറി കെ. പി. ബി. റിഷാൽ നന്ദിയും പറഞ്ഞു..
ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്‌തി മുദ്ര പതിപ്പിച്ച ടി. പി. കെ. ഹാരിസ്, പി. എം. മുജീബ്, കെ. സി. സലിം , സൈതുബു തങ്ങൾ എന്നിവരെ ആദരിച്ചു..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: