കണ്ണൂരില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ മദ്യ വില്‍പ്പന കളക്ടര്‍ തടഞ്ഞു

കണ്ണൂ‍ര്‍: ക്വാറന്റൈന്‍ കേന്ദ്രമായ ഹോട്ടലുകളിലെ ബാറില്‍ മദ്യം വാങ്ങാന്‍ ആളുകളെത്തിയത് ആശങ്ക സൃഷ്ടിക്കുന്നു. രാവിലെ ഒന്‍പത് മണി മുതല്‍ ഇവിടെ ടോക്കണ്‍ ലഭിച്ച ആളുകള്‍ മദ്യം വാങ്ങാനായി കാത്തിരിക്കുകയാണ്. എന്നാല്‍ ബാറുകള്‍ തുറക്കാനും മദ്യം വില്‍ക്കാനും കളക്ടര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ മദ്യം വില്‍ക്കാനാവില്ലെന്നുമാണ് ഹോട്ടലുടമകള്‍ പറയുന്നത്.സമൂഹ വ്യാപന സാദ്ധ്യതയുള്ളതിനാല്‍ കണ്ണൂരില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിക്കുന്നത്.

അതേസമയം 65 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മദ്യവില്‍പന പുനരാരംഭിച്ചു.

ടോക്കണിനൊപ്പം കിട്ടുന്ന ക്യൂ‍ര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ടത് പലയിടത്തും ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും നിലവില്‍ എല്ലായിടത്തും മദ്യവില്‍പന സുഗമമായി നടക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: