കർഷക ഐക്യദാർഢ്യ റാലി
.
മുണ്ടേരി: ലക്നോ ചലോ എന്ന മുദ്രാവാക്യം ഉയർത്തി കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത കർഷക സമരസമിതിയുടെ ആഭിമുഖ്യത്തിൽ മുണ്ടേരി മൊട്ടയിൽ ഐക്യദാർഢ്യ റാലിയും പൊതുയോഗവും നടത്തി
കർഷക സംഘം ജില്ലാ കമ്മിറ്റി അംഗവും സി.പി.എം മുതിർന്ന നേതാവുമായ നെല്ല്യാട്ട് രാഘവൻ ഉദ്ഘാടനം ചെയ്തു. ജനതാദൾ നേതാവ് ജി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു
സി.പി.എം. മുണ്ടേരി ലോക്കൽ സിക്രട്ടറി വി.വി. പ്രജീഷ്, കോൺഗ്രസ് എസ് നേതാവ് പി.കെ.രാഘവൻ എന്നിവർ പ്രസംഗിച്ചു
കർഷക സംഘം വില്ലേജ് സിക്രട്ടറി ടി.വി. അനൂപ് സ്വാഗതവും പ്രസിഡന്റ് സി.എം. ഗംഗാധരൻ നന്ദിയും പറഞ്ഞു.