ദേശീയ പാത നഷ്ടപരിഹാരം; അദാലത്ത് നവംബര്‍ ഒന്ന് മുതല്‍

ദേശീയപാതക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര വിതരണത്തിന് ആധാരങ്ങളും അനുബന്ധ സാക്ഷ്യപത്രങ്ങളും ഹാജരാക്കുവാന്‍ ബാക്കിയുള്ള ഭൂവുടമകള്‍ക്കായി നവംബര്‍ ഒന്നുമുതല്‍ വില്ലേജ്തല അദാലത്തുകള്‍ നടത്തുന്നു. ഭൂമി ഉള്‍പ്പെടുന്ന പ്രദേശത്തെ വില്ലേജ് ഓഫീസുകളിലാണ് അദാലത്ത് നടക്കുക. തീയതി, സമയം, ഭൂമി ഉള്‍പ്പെടുന്ന വില്ലേജ് ക്രമത്തില്‍.
നവംബര്‍ ഒന്ന് – രാവിലെ 10  മുതല്‍ ഉച്ചക്ക് ഒരു മണി വരെ – മുഴപ്പിലങ്ങാട്. ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ- കടമ്പൂര്‍. നവംബര്‍ രണ്ട് – രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ – എടക്കാട്. ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ – ചെമ്പിലോട്. നവംബര്‍ മൂന്ന് -രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ – വലിയന്നൂര്‍. ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ – ചേലോറ. നവംബര്‍ അഞ്ച് – രാവിലെ 10  മുതല്‍ വൈകിട്ട് അഞ്ച് മണി വരെ – ചിറക്കല്‍. നവംബര്‍ ആറ് –  രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ – എളയാവൂര്‍. ഫോണ്‍: 0497 2707623.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: