മാരക ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ

0

തളിപ്പറമ്പ് .മാരക ലഹരിമരുന്നുകളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണൂർ വലിയന്നൂർ വാരം സ്വദേശി എടക്കേപ്പുറം വീട്ടിൽ രഞ്ജിത്തിനെ (24) യാണ്

റേഞ്ച് അസി.എക്സൈസ് ഇൻപെക്ടർ ടി.എച്ച്ഷഫിക്കും സംഘവും അറസ്റ്റു ചെയ്തത്. പറശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപം വെച്ച് വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. വില്പനക്കായി എത്തിച്ച 13. 250 ഗ്രാം എം.ഡി.എം.എ.യും 5. 960 ഗ്രാം ഹാഷിഷ് ഓയിലും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു.റെയ്ഡിൽ
.

പ്രിവൻറിവ് ഓഫിസർ മധുസുദനൻ.കെ പി കമലാക്ഷൻ .ടി .വി.പ്രിവൻ്റീവ് ഓഫിസർ (ഗ്രേഡ്) രാജിവൻ .പി.കെ സിവിൽ എക്സൈസ് ഓഫിസർ ഫെമിൻ ഇ.എച്ച് ,മുഹമ്മദ്ഹരീസ്.കെ ,രജി രാഗ്.പി.പി ,ഇബ്രാഹിം ഖലിൽ ,റെനിൽ കൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.പ്രതി സഞ്ചരിച്ച കെ.എൽ 13.എ.പി. 4995 നമ്പർ സ്കൂട്ടർ അധികൃതർ കസ്റ്റഡിയിലെടുത്തു. അറസ്റ്റു ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading