ബി.ജെ.പി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; എ.പി. അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷൻ
ന്യൂഡൽഹി: ബി.ജെ.പി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായ എ.പി. അബ്ദുല്ലക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനായും നേരത്തേ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ടോം വടക്കനെ പാർട്ടി ദേശീയ വക്താവായും നിയമിച്ചു.
12 ദേശീയ ഉപാധ്യക്ഷൻമാർ, എട്ട് ദേശീയ ജനറൽ സെക്രട്ടറിമാർ, ഒരു ജനറൽ സെക്രട്ടറി, മൂന്ന് ജോയിൻറ് ജനറൽ സെക്രട്ടറിമാർ, 13 ദേശീയ സെക്രട്ടറിമാർ, ട്രഷറർ, ജോയിൻറ് ട്രഷറർ, സെൻട്രൽ ഓഫിസ് സെക്രട്ടറി, യുവമോർച്ച, ഒ.ബി.സി മോർച്ച, കിസാൻ മോർച്ച, എസ്.സി മോർച്ച, എസ്.ടി. മോർച്ച, ന്യൂനപക്ഷ മോർച്ച അധ്യക്ഷൻമാർ എന്നിവരെയും അഞ്ച് വക്താക്കളെയുമാണ് പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡ പ്രഖ്യാപിച്ചത്.