കാര്‍ഷിക ബില്ല് സ്വകാര്യ കുത്തകകൾക്ക് രാജ്യത്തെ തീറെഴുതും;സതീശൻ പാച്ചേനി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കുന്ന

കാര്‍ഷിക ബില്ല് സ്വകാര്യ കുത്തകകൾക്ക് രാജ്യത്തെ തീറെഴുതുമെന്നും

രാജ്യത്തെ കര്‍ഷകരെ കടകെണിയിലും ദുരിതത്തിലുമാക്കുമെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യ വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലുള്ള സമരത്തിന്റെ ജില്ലാതല പരിപാടി കണ്ണൂര്‍ ആര്‍ എസ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ചത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാച്ചേനി.

ബ്രിട്ടീഷുകാര്‍ അധികാരം ഒഴിഞ്ഞ് പോകുമ്പോള്‍ ഒരു മൊട്ടുസൂചി പോലും നിര്‍മ്മിക്കാന്‍ കഴിയാത്ത വിധം രാജ്യത്തെ തകര്‍ത്തിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായതിന് ശേഷം നടപ്പിലാക്കിയ പഞ്ചവല്‍സര പദ്ധതിയിലൂടെയാണ് കാര്‍ഷിക രംഗത്ത് ഇന്ത്യക്ക് മുന്നേറാന്‍ സാധിച്ചതും കാര്‍ഷിക മേഖലയെ സ്വയം പര്യാപ്തതയിലേക്ക് എത്തിച്ചതും. ആ നേട്ടം ഇല്ലാതാക്കുന്ന സമീപനത്തോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ പുതിയ കാര്‍ഷിക ബില്ല് അവതരിപ്പിച്ച് സ്വകാര്യ കുത്തക- കോര്‍പ്പറേറ്റുകാര്‍ക്ക് രാജ്യത്തെ തീറെഴുതി കൊടുക്കുന്നതെന്നും പാച്ചേനി പറഞ്ഞു.

അഴിമതിയില്‍ മുങ്ങി കുളിച്ച പിണറായി സര്‍ക്കാരിന് ഏറ്റ ശക്തമായ തിരിച്ചടിയാണ് ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മീഷന്‍ ഇടപാടിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തുവാനുള്ള തീരുമാനം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ അവസാനത്തെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറാന്‍ പോവുകയാണ്. വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും തൊട്ട് പിറകെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്നും പാച്ചേനി പറഞ്ഞു.

ചടങ്ങിൽ

മണ്ഡലം പ്രസിഡന്റ് എം പി രാജേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ.ടി.ഒ മോഹനന്‍, പി.മാധവന്‍ മാസ്റ്റര്‍,ടി സി താഹ, എ.ടി.നിഷാത്ത് കോർപ്പറേഷൻ കൗണ്‍സിലര്‍ ലിഷാ ദീപക് മണ്ഡലം പ്രസിഡന്റുമാരായ ഗിരീശന്‍ നാമത്ത് , കെ കമറുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു,

പി.വി.ജയസൂര്യന്‍, ചാന്ദ്പാഷ,അജിത്ത്, ശ്യാമള പാറക്കണ്ടി. ശ്രീലത,യു കുഞ്ഞമ്പു, ശ്യാം പി സി,റനീഷ് കെ,ജോസ് പ്രകാശ്, ലിസമ്മ ടീച്ചര്‍,ഷീജ അനില്‍,ധന്‍രാജ്, ശ്രീനിവാസന്‍,രാജീവന്‍ ഉരുവച്ചാല്‍,സി എച്ച് ഇന്ദ്രപാല്‍,അജയന്‍,കെ സുരേഷ്,മനോഹരന്‍ ജെറിന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: