സ്വകാര്യ വ്യക്തിയുടെ മതിലിൻ്റെ കല്ലുകൾ ഇളക്കി മാറ്റി; പോലീസ് കേസെടുത്തു

0

പഴയങ്ങാടി: സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അതിക്രമിച്ച് കയറി മതിലിൻ്റെ കല്ലുകൾ ഇളക്കി മാറ്റിയതായ പരാതിയിൽ പോലീസ് കേസെടുത്തു
മാടായി കാവിനു സമീപത്തെ എൻ.എ. കുഞ്ഞികൃഷ്ണന്റ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അതിക്രമം കാണിച്ചതിന് 10 പേർക്കെതിരെയാണ് കേസെടുത്തത്.ഇക്കഴിഞ്ഞ 11 ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. സ്ഥലത്ത്
അതിക്രമിച്ചു കടന്നവർ മതിൽ കെട്ടിയ കല്ലുകൾഇളക്കിമാറ്റി 30,000 രൂപയുടെ നാശനഷ്ടം വരുത്തിയതായി പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading