ഗാർഹീക പീഡനം യുവതിയുടെ പരാതിയിൽ കേസ്

ചെറുപുഴ: പ്രണയിച്ച് വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിനിടെ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ചെറുപുഴ പോലീസ് ഗാർ ഹീക പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. പാടിയോട്ടുചാൽ കൊട്രോ ടി സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് ഭർത്താവ് വെങ്ങാട്ട് സ്വദേശി വിജേഷിനെ (29) തിരെ പോലീസ് കേസെടുത്തത്. പ്രണയത്തെ തുടർന്ന്കഴിഞ്ഞവർഷമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.ഭർതൃഗൃഹത്തിൽ താമസിച്ചു വരികയായിരുന്നു.