അഴീക്കോട് പുന്നക്കപ്പാറ വോളിയിൽ എകെജി നിടുകുളം ചാമ്പ്യന്മാർ

അഴീക്കോട് പുന്നക്കപ്പാറയിൽ NIKS ന്റെ ആഭിമുഖ്യത്തിൽ നടന്ന രണ്ടാമത് പ്രാദേശിക വോളിബോൾ ടൂർണമെന്റിൽ എകെജി നിടുകുളം ചാമ്പ്യന്മാർ. വാശിയേറിയ ഫൈനൽ മത്സരത്തിൽ സോപാനം പഴശ്ശിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് എകെജി നിടുകുളം ചാമ്പ്യന്മാരായത്. വിജയികൾക്കുള്ള ട്രോഫിയും പ്രൈസ് മണിയും എടക്കാട് എസ്ഐ മഹേഷ് കണ്ടമ്പേത്തിന്റെ കൈകളിൽ നിന്നും ടീമംഗങ്ങൾ ഏറ്റുവാങ്ങി. റണ്ണേഴ്‌സ് അപ്പ് ട്രോഫിയും പ്രൈസ് മണിയും ശൗര്യ ചക്ര മനേഷ് പിവി വിതരണം ചെയ്തു. മികച്ച കളിക്കാരനായ എകെജി നടുകുളത്തിന്റെ അഭിജിത്തിന് കായിക താരവും ഫയർ സർവീസ് ഉദ്യോഗസ്ഥനുമായ ടിപി ജോണിയും ബെസ്റ്റ് സ്മാഷർക്കുള്ള ട്രോഫി കരസ്ഥമാക്കിയ സോപാനം പഴശ്ശിയുടെ നവാസിന് ഇന്ത്യൻ വോളിബോൾ കോച്ച് ജി കെ രഞ്ജനും ട്രോഫി കൈമാറി. ചടങ്ങിൽ അഴീക്കോട് പുന്നക്കപ്പാറയിലെ പ്രമുഖ വ്യക്തിത്വങ്ങളായ റിട്ടയേർഡ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ മുസ്തഫ, സിവി കരീം, മുഹമ്മദ് കുഞ്ഞി(മമ്മൂഞ്ഞി), ഇന്ത്യൻ വോളിബോൾ കോച്ച് ജികെ രഞ്ജൻ എന്നിവരെ ആദരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: