24 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ
പാപ്പിനിശേരി :വാഹന പരിശോധനക്കിടെ സ്കൂട്ടറിൽ കടത്തുക യായിരുന്ന 24 കുപ്പി വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി . പെരിങ്ങോം അരവഞ്ചാൽ പെരിന്തട്ട സ്വദേശി എം . രതീഷി ( 37 ) നെയാണ് റേഞ്ച് പ്രിവന്റീവ് ഓഫീസർ ബാലകൃ ഷ്ണനും സംഘവും പിടികൂടിയത് . എരമം – കുറ്റൂരിൽ വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത് മദ്യം കടത്താൻ ഉപയോഗിച്ച് കെ.എൽ. 59- ഇ 3311 നമ്പർ ആക്ടീവ സ്കൂട്ടർ അധികൃതർ കസ്റ്റഡിയിലെടുത്തു .