ജനലിലൂടെ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ അരഞ്ഞാണം കവർന്നു

ഇരിക്കൂർ : കിടപ്പുമുറിയിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങികിടക്കുക യായിരുന്ന കുട്ടിയുടെ അരഞ്ഞാണം ജനാലയിലൂടെ കൈയിട്ട് മോഷ്ടിച്ചു . ഇരിക്കൂർ പടിയൂർ നിടിയോടിയിലെ എം.എസ്.വിജേഷിന്റെ ആറു മാസം പ്രായമായ കുഞ്ഞിന്റെ ഒന്നേകാൽ പവൻ തൂക്കം വരുന്ന അരഞ്ഞാണമാണ് ഇന്ന് പുലർച്ചെ കവർന്നത് . ചൂടുകാലമായതിനാൽ വീടിന്റെ ജനൽ പാളികൾ തുറന്നിട്ടാണ് കിടന്നിരുന്നത് കുഞ്ഞ് കരയുന്നത് കേട്ട് ഉണർന്നപ്പോഴാണ് മോഷ്ടാവ് ഇരുളിൽ ഓടി മറയുന്നത് ശ്രദ്ധയിൽപ്പെട്ടത് . ഇരിക്കൂർ  പോലീസിൽ പരാതി നൽകി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: