പാർലമെന്റ് മാർച്ച്;അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

0

കണ്ണൂർ: അങ്കണവാടി ജീവനക്കാർ 26 മുതൽ 29 വരെ പാർലമെന്റിന് മുന്നിൽ നടത്തുന്ന ‘അധികാർ മഹാപദവ്’ മാർച്ചിൽ ജില്ലയിൽനിന്ന് പങ്കെടുക്കുന്നവർക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ലാ സെക്രട്ടറി കെ.വി.ഭവാനിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് യാത്രയയപ്പ് നൽകിയത്.

സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.അശോകൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ശ്രീജാകുമാരി അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ മേരി ജോബ് സംഘാംഗങ്ങളെ ഹാരമണിയിച്ചു. കെ.സുർജിത്‌കുമാർ, കെ.വി.ഓമന, പി.പ്രസന്ന, എം.എം.അനിത എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading