വർക്ക്ഷോപ്പിൽ നിന്ന്ലക്ഷങ്ങളുടെ മെഷിനറികൾ കടത്തികൊണ്ടു പോയതായി പരാതി.

0

ചന്തേര: വര്‍ക്ക്‌ഷോപ്പിന്റെ ചുമര് കുത്തിതുറന്ന് 54,14,000 ലക്ഷത്തിന്റെ മെഷീനുകള്‍ കടത്തിക്കൊണ്ടുപോയതായ പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. ചീമേനി
കണ്ണാടിപ്പാറയിലെ കെ.എന്‍.മധുസൂദനൻ്റെ(48) പരാതിയിലാണ് കാലിക്കടവ് സ്വദേശി കെ.എൻ.സുകുമാരന്‍(46), പയ്യന്നൂര്‍ കോത്തിയിമുക്കിലെ സുരേശന്‍(49) എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം ചന്തേരപോലീസ് കേസെടുത്തത്. 2022 മെയ് 21 ന് മധുസൂദനന്റെ വര്‍ക്ക്‌ഷോപ്പിലേക്ക് പ്രതികളായ രണ്ടുപേരും അതിക്രമിച്ച് കയറി 54,14,000 രൂപ വിലവരുന്ന മെഷീനുകള്‍ കടത്തികൊണ്ടു പോകുകയും ചുമര് കുത്തിതുറന്ന് 4000 രൂപയുടെ നഷ്ടം വരുത്തിവെച്ചുവെന്നും കാണിച്ച് ഹൊസ്ദുര്‍ഗ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് ചന്തേര പോലീസ് കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading