പ്രവാസിയുടെവീട്ടിൽ നിന്നും ഒമ്പത് പവനും 30,000 രൂപയും മോഷണം പോയി.

രജപുരം:കുട്ടിയെ സ്കൂളിൽ അയക്കാൻ പുറത്ത് പോയ തക്കം നോക്കിപ്രവാസിയുടെ വീട്ടിൽ കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒമ്പത് പവനോളം ആഭരണങ്ങളും 30,000 രൂപയും കവർന്നു.രാജപുരം കോളിച്ചാൽ സ്വദേശി ഇസ്രായേലിൽ ജോലി ചെയ്യുന്ന കടലിക്കൽ ജിൻസിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.കഴിഞ്ഞ ദിവസം രാവിലെ സമീപത്തെ സ്കൂളിൽ കുട്ടിയുമായി പോയ ജിൻസിൻ്റെ ഭാര്യ ശ്രുതി (39) തിരിച്ചെത്തിയപ്പോഴാണ് വാതിൽ പാതി തുറന്ന നിലയിൽ കണ്ടത്. അകത്തെ മുറി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 67 ഗ്രാം തൂക്കം വരുന്ന ചെറുതും വലുതുമായ ആ ഭരണങ്ങളും 30,000 രൂപയും മോഷണം പോയതായി മനസിലായത്.തുടർന്ന് രാജപുരം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: