കതിരൂർ വേറ്റുമ്മൽ ഏച്ചിപ്പൊയിൽ ശ്രീമഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധകലശവും സ്വർണ്ണത്താഴികക്കുടം പ്രതിഷ്ഠയും

കതിരൂർ വേറ്റുമ്മൽ ഏച്ചിപ്പൊയിൽ ശ്രീമഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധകലശവും ചെമ്പ് പാകി നവീകരിച്ച മുഖ്യശ്രീ കോവിലിൽ സ്വർണ്ണത്താഴികക്കുടം പ്രതിഷ്ഠയും ബ്രഹ്മശ്രീ വെളുത്തേടത്ത് തരണനെല്ലൂർ പടിഞ്ഞാറെ മനയ്ക്കൽ പത്മനാഭൻ നമ്പൂതിരിപ്പാടിന്റെേ[തൃപ്രയാർ ക്ഷേത്രം തന്ത്രി ] നേ തൃത്വത്തിലും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നന്ത്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിലും 2019 എപ്രിൽ 26 മുതൽ മെയ് 3 വരെ നടത്തപ്പെടുന്നു – ഏപ്രിൽ 26ന് വൈകുന്നേരം 4 മണിക്ക് കതിരൂർ തരുവണ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി പുറപ്പെടുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര വൈകുന്നേരം 6 മണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. ഏപ്രിൽ 27 ശനിയഴ്ച രാവിലെ 9 മണിക്ക് ക്ഷേത്രശിൽപികളെ ആദരിക്കൽ. ഏപ്രിൽ 28 ഞായറാഴ്ച രാവിലെ സ്വർണ്ണത്താഴികക്കുടം പ്രതിഷ്ഠ-വൈകുന്നേരം 6 മണിക്ക് വാദ്യരത്നം പടുവിലായി രാജീവ് മാരാർ & പാർട്ടിയുടെ ഇരട്ടത്തായമ്പക .ഏപ്രിൽ 29, 30 തീയ്യതികളിൽ വിവിധ താന്ത്രിക പൂജകൾ മെയ് 1 വിവിധ താത്രിക പൂജകളും കലശപൂജകളും മെയ് 2 അഷ്ടബന്ധ ക്രിയ. ഉച്ചയ്ക്ക് അന്നദാനം, മെയ് 3 പകൽവിളക്ക്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: