വോട്ടിംഗ് ആരംഭിച്ചു: പല സ്ഥലങ്ങളിലും വോട്ടിംഗ് യന്ത്രത്തിന് തകരാര്‍; പോളിംഗ് വൈകുന്നു

കണ്ണൂര്‍: കണ്ണൂരില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍. മണ്ഡലത്തിലെ കാഞ്ഞിരക്കൊല്ലിയിലെ 149-ാം ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായത്. യന്ത്രത്തിന്റെ ബട്ടണ്‍ അമര്‍ത്താന്‍ സാധിക്കുന്നില്ല. പകരം വോട്ടിംഗ് യന്ത്രം എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.

എറണാകുളം എളമക്കര ഗവ ഹൈസ്‌ക്കൂളിലേയും കോതമംഗലം ദേവസ്വം ബോര്‍ഡ് ഹൈസ്‌ക്കൂളിലേയും പോളിംഗ് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.പത്തനംതിട്ട ആനപ്പാറ എല്‍പി സ്‌കൂള്‍, കൊല്ലം പരവൂരിലെ 81-ാം ബൂത്ത്, കൊല്ലം കുണ്ടറയിലെ 86-ാം ബൂത്ത് എന്നിവിടങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളും തകരാറിലാണ്.

അതേസമയം കോഴിക്കോട് തിരിത്തിയാട് 152-ാം ബൂത്തിലെ വിവിപാറ്റ് മെഷീന്‍ തകരാറിലായതിനാല്‍ മോക്ക് പോളിംഗ് വൈകി.

ഏഴ് മണിക്ക് വോട്ടിങ് ആരംഭിക്കാനിരിക്കെയാണ് മോക്ക് പോളിങിലൂടെ യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നത്. എറണാകുളം ജില്ലയിലെ എളമക്കര ഹൈസ്‌കൂളിലെയും കോതമംഗലം ദേവസ്വം ബോര്‍ഡിലെ പോളിങ് ബൂത്തിലും വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തി. കൊല്ലം ജില്ലയിലെ ബൂത്തുകളില്‍ വിവി പാറ്റ് മെഷീനുകള്‍ തകരാറില്‍ ആയതായും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്.
പത്തനം തിട്ട ആനപ്പാറ എല്‍പി സ്‌കൂളിലും പരവൂരിലെ 81-ാം നമ്ബര്‍ പോളിങ് ബൂത്തിലും വോട്ടിങ് മെഷീനുകളില്‍ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളിലും വൈദ്യുതി തടസ്സം നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും വോട്ടെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തുമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: