ആരവമില്ലാതെ കളരിവാതുക്കൽ പൂരോത്സവം

വളപട്ടണം: കളരിവാതുക്കൽ ഭഗവതിക്ഷേത്രത്തിലെ പത്തുദിന പൂരോത്സവത്തിന് പതിവ് ആരവങ്ങളില്ല. കോവിഡ് പശ്ചാത്തലത്തിൽ രാത്രി അന്നദാനം ഒഴിവാക്കിയാണ് നടത്തുന്നത്. എന്നാലും രാത്രി ഏഴിന് ദിവസവും ചെറിയ കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. സ്റ്റേജിൽ കുട്ടികളുടെ നൃത്തം, ഭക്തിഗാനസുധ എന്നിവയാണിവ. രാവിലെ എട്ടിന് ഉഷഃപൂജ, 12ന് പന്തീരടിപൂജ, രാത്രി ഏഴിന് തായമ്പക, ഒൻപതിന് എഴുന്നള്ളത്ത് 25-ന് രാവിലെ 9ന് കടലായി ശ്രീകൃഷ്ണ ക്ഷേതത്തിലേക്കും ശിവേശ്വരത്തിലേക്കും എഴുന്നളളിപ്പ് 26-ന് രാവിലെ 9ന് വളപട്ടണം കോട്ട അയപ്പിക്കൽ 27 ന് രാവിലെ 5ന് മൊളോളം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, തുടർന്ന് പൂരംകുളി, 28ന് രാവിലെ നാലിന് കരടികളിക്കുശേഷം ആറാട്ടോടെ സമാപനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: