പോലീസിന്റെ ബോർഡർ സീലിങ് പദ്ധതി കണ്ണൂരിലുൾപ്പെടെ അഞ്ചു ജില്ലകളിൽ

ഒരു ജില്ലയിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴോ വണ്ടി നമ്പർ തൽസമയം പോലീസ് കൺട്രോൾ റൂമിൽ ലഭിക്കുന്ന ക്യാമറ നിരീക്ഷണ സംവിധാനത്തിലേക്ക് കേരള പോലീസ്. തൃശൂർ, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കൊല്ലം, ജില്ലകളിലാണ് ബോർഡ് സീലിങ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ഏഴു കോടി രൂപയാണ് ചിലവ്. ജില്ലകളിലേക്ക് പ്രവേശിക്കുന്ന എല്ലാ പ്രധാന വഴികളിലും ഹൈഡെഫനിഷൻ, നൈറ്റ് വിഷൻ ക്യാമറകൾ സ്ഥാപിക്കും. ഗതാഗത തടസങ്ങൾ ഉണ്ടാകാത്ത സ്ഥലങ്ങളായിരിക്കും ബോർഡർ സീലിങ് പോയിന്റകളായി തിരഞ്ഞെടുക്കുക. പ്രത്യേക വൈദ്യുതി കണക്ഷനും അതിവേഗ ഇന്റർനെറ്റും ഇതിനായി ഉറപ്പാക്കും. രണ്ടു വരി പാതയിൽ രണ്ടു നാലു വരിക്കുമേലുള്ളിടത്ത് ആറു ക്യാമറകളാണ് ഉണ്ടാവുക. എല്ലാ ക്യാമറകളിലും ജില്ലാ പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും. പരിധിയിലെത്തുന്ന വണ്ടിയുടെ നമ്പർ പ്ലേറ്റ് ചിത്രങ്ങളാണ് ക്യാമറയിൽ പതിയുക നമ്പർപ്ലേറ്റ് അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ചിത്രം ഉടൻ ടെക്സ്റ്റ് ആക്കി കൺട്രോൾ റൂമിലേക്ക് അയക്കും. ക്യാമറ സ്ഥാപിച്ച സ്ഥലത്ത് സെർവറിൽ ഈ ഡാറ്റ സേവ് ചെയ്യും. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റി പോലീസിനെ വെട്ടിചാലും പുതിയ സംവിധാനത്തിൽ കുടുങ്ങും. കൃത്രിമ ബുദ്ധിയുടെ സാധ്യത ഉപയോഗപ്പെടുത്തിയായിരിക്കും ഇത് സാധ്യമാക്കുക. അടുത്തഘട്ടത്തിലായിരിക്കും ഈ സംവിധാനം നടപ്പാക്കുക. ക്യാമറയിൽ പതിഞ്ഞ നമ്പറും വണ്ടിയുടെ ചിത്രവും തമ്മിൽ യോജിക്കുന്നില്ലെങ്കിൽ കൺട്രോൾ റൂമിലേക്ക് മുന്നറിയിപ്പ് സന്ദേശം അയക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: