ഹുസൈഫ് മിയാസ് മാതൃകയായി; അഞ്ചാം പിറന്നാൾ ആഘോഷിച്ചത് സി.എച്ച്.സെന്ററിൽ

0

ആധുനിക ലോകത്ത് കുട്ടികളുടെ പിറന്നാൾ ദിനം ആഡംബരമായി ആഘോഷിക്കുകയാണ് നമ്മുടെ സമൂഹം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായി ഏവർക്കും മാതൃകയാകുകയാണ് കണ്ണൂർ പഴയങ്ങാടി വാദിഹുദ സ്കൂൾ വിദ്യാർത്ഥിയും ചെറുകുന്ന് സ്വദേശിയുമായ ഹുസൈഫ് മിയാസ്.തന്റെ അഞ്ചാം പിറന്നാൾ ആഘോഷിച്ചത് എളയാവൂർ സി.എച്ച്.സെന്ററിന്റെ സാന്ത്വന പരിചരണ കേന്ദ്രമായ ‘പാലിയേറ്റീവ് ഇൻ’ലെ അന്തേവാസികളോടൊപ്പം. വളരേ സന്തോഷം നിറഞ്ഞ ഒരു നിമിഷങ്ങൾക്കാണ് ഇന്ന് നാം സാക്ഷ്യം വഹിച്ചത്.ഉമ്മ ഹസീബയുടെയും വലിയുപ്പ ആക്കോത്ത് മൊയ്തീനും, ഇളയുമ്മ ഖൈറുന്നിസ്സയും, പിതാവിന്റെ സഹോദരിമാരായ റജുലയുടെയും ഫംഷിദയുടെയും കൂടെ കേക്കുമായാണ് ഹുസൈഫ് വൈകുന്നേരത്തോടെ സി.എച്ച് സെന്ററിൽ എത്തിയത്. അവിടത്തെ 25 ൽ പരം വരുന്ന അന്തേവാസികളെ ഓരോ മുറികളിലും കയറി കണ്ട് അവരോടൊപ്പം പിറന്നാൾ സന്തോഷം പങ്കിട്ടു. മേരിയമ്മ, നാരായണിയമ്മ, ഖാദർക്ക, സൈനൂക്ക, അസ്സൂക്ക, ഖദീജുമ്മ എന്നിവരെ കൈപിടിച്ചു കൊണ്ട് വന്ന് പാലിയേറ്റീവ് കേന്ദ്രത്തിന്റെ തിരുമുറ്റത്ത് വച്ച് പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് ആന്തേവാസികൾക്ക് നൽകി കൊണ്ടാണ് ഏവർക്കും മാതൃകയായ അഞ്ചാം പിറന്നാൾ ഹുസൈഫ് ആഘോഷിച്ചത്. കിടപ്പിലായ രോഗികൾക്ക് അടുക്കൽ പോയി മധുരം നൽകുകയും ചെയ്തു.അന്തേവാസികളിൽ പലരും ഇന്ന് നോമ്പ് അനുഷ്ടിച്ചിരുന്നു.അവർക്ക് പ്രത്യേകം പേക്ക് ചെയ്തു കൊണ്ട് നോമ്പ് മുറിച്ചതിന് ശേഷം കഴിക്കാൻ കേക്ക് മാറ്റി വെക്കുകയും കൂടാതെ ഇവിടത്തെ അന്തേവാസികൾക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുകയും നൽകിയാണ് ഹുസൈഫും ബന്ധുക്കളും തിരിച്ചു പോയത്.ഹുസൈഫ് മിയാസിന്റെ പിതാവ് മിദ്ലാജ് വലിയന്നൂരാണ്. ഇദ്ദേഹം എളയാവൂർ സി.എച്ച്.സെന്റർ സൗദി ബുറൈദ ചാപ്റ്റർ പ്രസിഡണ്ടായി സേവനം ചെയ്തു വരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading