കൊളച്ചേരി ബ്ലോക്ക് പഞ്ചായത്ത് ഉപ തെരഞ്ഞെടുപ്പ് :പ്രഭാകരൻ മാസ്റ്റർ യു ഡി എഫ് സ്ഥാനാർത്ഥി

പി.കെ.പ്രഭാകരൻ മാസ്റ്റർ യു ഡി എഫ് സ്ഥാനാർത്ഥിയായി പത്രിക നൽകി

കൊളച്ചേരി :- എടക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒഴിവു വന്ന കൊളച്ചേരി ഡിവിഷനിലേക്ക് ഒക്ടോബർ 11 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പി.കെ പ്രഭാകരൻ മാസ്റ്റർ പത്രിക നൽകി.

നിലവിൽ KSSPA ബ്ലോക്ക് പ്രസിഡന്റ്, ജനശ്രീ കൊളച്ചേരി മണ്ഡലം ചെയർമാൻ ,ജവഹർ ബാല ജന വേദി മണ്ഡലം ചെയർമാൻ ,വാർഡ് വികസന സമിതി ചെയർമാൻ സ്ഥാനം വഹിച്ചു വരുന്ന ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺ. കൊളച്ചേരി മണ്ഡലം കോൺ കമ്മിറ്റി എക്സി.അംഗമാണ്. കൊളച്ചേരി എ യു പി സ്കൂൾ റിട്ട. അധ്യാപകൻ പി കെ പ്രഭാകരൻ മാസ്റ്റർ മണ്ഡലത്തിലെ വികസന പ്രവർത്തനത്തിന്റെ മുൻ നിര നേതാവാണ്.

ഇന്ന് ഉച്ചയോടെ DCC ഓഫീസിൽ എത്തി DCC പ്രസിഡന്റ് സതീശൻ പാച്ചേനിയെ സന്ദർശിച്ച ശേഷം കലക്ട്രേറ്റിലെത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. വി ലീല മുമ്പാകെ പത്രിക സമർപ്പിച്ചു.

പ്രഭാകരൻ മാസ്റ്റർക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള തുക കോൺ.പെൻഷൻ സംഘടനയായ KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയാണ് നൽകിയത്.

സി സി സി സെക്രട്ടറി രജിത്ത് നാറാത്ത് ,കൊളച്ചേരി ബ്ലോക്ക് കോ. കമ്മിറ്റി പ്രസിഡന്റ് കെ.എം ശിവദാസൻ ,യു ഡി എഫ് കൺവീനർ അബ്ദുൾ അസീസ് ,കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം അനന്തൻ മാസ്റ്റർ ,ബ്ലോക്ക് പഞ്ചായത്ത് അംഗം പത്മിനി ടീച്ചർ ,കൊളച്ചേരി മണ്ഡലം കോൺ. കമ്മിറ്റി പ്രസിഡന്റ് ബാലസുബ്രഹ്മണ്യൻ ,മയ്യിൽ മണ്ഡലം കോൺ. കമ്മി.പ്രസിഡന്റ് ശശിധരൻ, KSSPA ജില്ലാ കമ്മിറ്റി അംഗം സി ശ്രീധരൻ മാസ്റ്റർ ,ദളിത് കോൺ. ജില്ലാ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ഇ കെ മധു,കെ എം നാരായണൻ മാസ്റ്റർ, യു ഡി എഫ് മണ്ഡലം സെക്രട്ടറി അബ്ദുൾ സലാം , യൂത്ത് കോൺ. മണ്ഡലം പ്രസിഡന്റ് യഹിയ എന്നിവർ പത്രികാ സമർപ്പണ വേളയിൽ കൂടെ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: