വിസ്ഡം സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ഇരിക്കൂർ മേഖല കമ്മിറ്റി ബാല സമ്മേളനം സംഘടിപ്പിച്ചു

ഇരിട്ടി: വിസ്ഡം സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ഇരിക്കൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച ബാല സമ്മേളനം കാക്കയങ്ങാട് സലഫി മദ്റസയിൽ വെച്ച് നടന്നു.മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി നവാൽ ഉളിക്കൽ അധ്യക്ഷത വഹിച്ചു.. വിസ്സം യൂത്ത് ജില്ലാ പ്രസിഡന്റ് പി.കെ.അബ്ദുൽ വാഹിദ്, യൂത്ത് ലീഗ് ജില്ല സെക്രട്ടറി നസീർ നല്ലൂർ, വി.ഹാഷിം, മുഹമ്മദ് പാലപ്പുഴ, തുഫൈൽ കാവുംപടി എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ സെഷനുകളിലായി റഹീം മഞ്ചേരി ,യൂനുസ് നജാത്തി, ജൈസൽ പരപ്പനങ്ങാടി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.. വിവിധ യൂണിറ്റുകളിൽ നിന്നായി 250 ഓളം കുട്ടികൾ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: