പാറാൽ ഡി.ഐ.യു. പി. സ്ക്കൂൾ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം 23 ന്

തലശ്ശേരി: പാറാൽ ഡി.ഐ.യു. പി. സ്ക്കൂൾ ഹൈടെക്ക് ക്ലാസ് റൂം ഉദ്ഘാടനവും വിജയികൾക്കുള്ള അനുമോദനവും ജൂലൈ 23 ന് തിങ്കളാഴ്ച്ച ഉച്ചക്ക് 2 മണിക്ക് നടക്കും. ഹൈടെക്ക് ക്ലാസ് റൂം ഉദ്ഘാടനവും വിജയികൾക്കുള്ള അനുമോദനവും എ എൻ ഷംസീർ എം.എൽ.എ നിർവ്വഹിക്കും. നഗരസഭാ കൗൺസിലർ ഗീത അദ്ധ്യക്ഷത വഹിക്കും. മാനേജിംഗ്‌ കമ്മിറ്റി സെക്രട്ടറി റമീസ് പാറാൽ, ഡി.ഐ.എ കോളേജ് മാനേജർ എം.പി. അഹമ്മദ് ബഷീർ, ഡി.ഐ.എ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. പി.കെ. അബ്ദുൽ ജലീൽ, മാനേജിംഗ് കമ്മിറ്റി അംഗം മുഹമ്മദലി, പി.ടി.എ പ്രസിഡണ്ട് നരേന്ദ്രൻ, അൽ ഫിത്റ പ്രിൻസിപ്പാൾ നബീസ ടീച്ചർ, ഇ. അബ്ദുൽ വഹാബ്, ഡി.ഐ.യു.പി.സ്ക്കൂൾ ഹെഡ്മാസ്റ്റർ കെ. മണിലാൽ, റാഫി പേരാമ്പ്ര എന്നിവർ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: