എടയാർ ഭാഗത്ത് കൂത്തുപറമ്പ് എക്സൈസിൻ്റ പരിശോധന:200 ലിറ്റർ വാഷ് കണ്ടെടുത്ത് തകർത്തു
കൂത്തുപറമ്പ് എക്സൈസ് റേഞ്ച് പ്രിവൻ്റീവ് ഓഫീസർ പി. സി ഷാജി യുടെ നേതൃത്വത്തിൽ എടയാർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷ് കണ്ടെത്തി അബ്കാരി കേസെടുത്തു. പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രിവന്റീവ് ഓഫീസർമാരായ അശോകൻ കെ, നജീബ് കെ. കെ ,സിവിൽ എക്സൈസ് ഓഫീസർ മാരായ ശ്രീധരൻ സി.പി ,പ്രജീഷ് കോട്ടായി, ബിനീഷ് എ എം ,ശജേഷ്. സി. കെ ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.