കാർഷിക മേഖലയ്ക്ക് പ്രാമുഖ്യം നൽകി അഴീക്കോട് പഞ്ചായത്ത് ബജറ്റ്

0

അഴീക്കോട് : അഴീക്കോട് പഞ്ചായത്ത് വാർഷിക ബജറ്റിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ. കാർഷികോൽപന്നങ്ങൾക്ക് വിപണന സാഹചര്യം സൃഷ്ടിക്കുന്നതിനും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ആശയങ്ങൾ ബജറ്റിൽ നിർദേശിച്ചു.

കാർഷിക രംഗത്ത് നേരിടുന്ന പ്രധാന വെല്ലുവിളി തൊഴിലാളി ക്ഷാമമാണ് എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് ലേബർ ബാങ്ക് പദ്ധതി നടപ്പാക്കാനും ഫണ്ട് വകയിരുത്തി. ആകെ 47.71 കോടി രൂപയു ടെ പ്രതീക്ഷിത വരവും 47.07 കോടി രൂപയുടെ പ്രതീക്ഷിത ചെലവും 64.57 ലക്ഷം രൂപ മിച്ച് വുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഇതിൽ കാർഷിക മേഖല യ്ക്ക് 1.09 കോടി രൂപയാണ് മാറ്റി വച്ചത്. വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ള മേഖലയിൽ 37 ലക്ഷം രൂപയും ശുചിത്വ മേഖലയിൽ 38 ലക്ഷം രൂപയും ഭവന നിർമാണ മേഖല യിലേക്ക് 1 കോടി രൂപയും ദാരി ദ്ര്യ ലഘൂകരണ മേഖലയിലേക്ക് 1.50 കോടി രൂപയും വകയിരുത്തി. പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായി 56.9 ലക്ഷം രൂപ നീക്കിവെച്ചു.

വൈസ് പ്രസിഡന്റ് എ.റീന ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ് ത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്.ഗോപാലകൃ ഷ്ണൻ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading