സ്ത്രീ സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകി ഇരിട്ടി നഗരസഭാ ബജറ്റ്


ഇരിട്ടി: ഇരിട്ടി നഗരസഭാ ബജറ്റിൽ സ്ത്രി സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകുന്ന സൗഹൃദ ബജറ്റുമായി ഇരിട്ടി നഗരസഭ. വിവിധ വനിതാ വികസന പദ്ധതികൾക്കായി 75 ലക്ഷം രൂപ നീക്കിവെച്ച ബജറ്റ് 48,78,83,617 കോടി രൂപ വരവും 47,95,34,850 കോടി രൂപ ചെലവും 83,48,767 രൂപ നീക്കിയിരിപ്പുമാണ് പ്രതിക്ഷിക്കുന്നത്. നഗരസഭയിൽ ഷീ ലോഡ്ജും വനിതാ ഹോസ്റ്റലും പണിയുന്നതിന് 25 ലക്ഷവും വനിത നഴ്‌സറി, വനിതാ ക്ഷേമപദ്ധതികളായ ജെന്റർ റിസോഴ്‌സ് സെന്റർ, ഫേഷൻ ഡിസൈനിങ്, പേപ്പർ പ്ലേറ്റ്‌നിർമ്മാണ യൂണിറ്റ്, നാളികേര മൂല്യവർദ്ധിത ഉൽപ്പന്ന യൂണിറ്റ്, ജനകീയ ഹോട്ടൽ സംരംഭം, വ്യക്തിത്വ വികസന പരിശീലനം എന്നിവയ്ക്കായി മൂന്ന് ലക്ഷം രൂപ വീതവും നീക്കിവെച്ചിട്ടുണ്ട്. തെരുവ് കച്ചവടക്കാരുടെ പ്രത്യേക സോൺ രൂപവത്ക്കരിച്ച് അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ 25 ലക്ഷം രൂപയും ഇരിട്ടി ഫെസ്റ്റ് എന്ന പേരിൽ സംസ്‌ക്കാരികോൽസവം സംഘടിപ്പിക്കുന്നതിന് 10 ലക്ഷം രൂപയും വകയിരുത്തി. ജബ്ബാർ കടവ് മുതൽ പഴശ്ശി പദ്ധതി വരെയുള്ള വിപുലമായ ടൂറിസം പ്രോജക്ട് നടപ്പിലാക്കാനുള്ള ഡി പി ആർ തയ്യാറാക്കാൻ 5 ലക്ഷം നീക്കി വെച്ചു. റോഡുകൾ ഗതാഗത യോഗ്യമാക്കാൻ 2.25 കോടി രൂപയും, പുതിയ റോഡ് ടാറിംങ്, കോൺക്രീറ്റ് പ്രവൃത്തികൾക്ക് 2.50 കോടി രൂപയും, മേലേ സ്റ്റാൻഡ് ബൈപാസ് റോഡിന് 15 ലക്ഷവും, നഗരത്തിൽ ഇറിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെ ടൗൺസ് ക്വയർ രൂപകൽപ്പന ചെയ്യുന്നതിന് 25 ലക്ഷവും വകയിരുത്തി. ബഡ്‌സ് സ്‌കൂൾ, ബഡ്‌സ് പുനരധിവാസ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് 25 ലക്ഷവും വിനിയോഗിക്കും.
നഗര തൊഴിലുറപ്പ് പദ്ധതിയിൽ 1.25 ലക്ഷം തൊഴിൽ ദിനങ്ങൾക്കായി 60 കോടിയുടെ ബജറ്റ് സംസ്ഥാന സർക്കാറിന് സമർപ്പിക്കാനുള്ള നിർദ്ദേശവും ബജറ്റിലുണ്ട്.. പ്രവാസികളുടെ സഹായത്തോടെ വികസനത്തിന് മുലധനം സ്വരൂപിക്കാനും സംരംഭങ്ങൾ സ്ഥാപിക്കുന്നതിനും നഗരസഭ പ്രത്യേക പാക്കേജ് നടപ്പിലാക്കും. നഗരത്തിലെ പാർ്ക്കിംങ്ങ് പ്രശ്‌നം പരിഹരിക്കുന്നതിന് സ്വകാര്യ പങ്കാളിത്തത്തോടെ മൾട്ടി ലെവൽ ടൗൺ പാർ്ക്കിംങ്ങ് സോ്ൺ ഉണ്ടാക്കും. ഇതിനായി 10 ലക്ഷംരൂപ വിനിയോഗിക്കും. ജലസേചന വിഭാഗത്തിന്റെ സഹകരണത്തോടെ ടൗൺ സ്‌ക്വർ രൂപ വത്ക്കരണത്തിനായി 25 ലക്ഷം വകയിരുത്തി. കായിക ക്ഷമത വർധിപ്പിക്കുന്നതിനും ജീവിത ശൈലി രോഗങ്ങളെ ചെറുക്കുന്നതിനുമായി മിനി സ്‌റ്റേഡിയം , കളി സ്ഥലം എന്നിവ നിർമ്മിക്കാൻ 50 ലക്ഷം രൂപ വിനിയോഗിക്കും.
യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലത അധ്യക്ഷയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ എ.കെ. രവീന്ദ്രൻ, പി.കെ.ബൽക്കിസ്, ടി.കെ. ഫസീല കെ.സോയ, കെ.സുരേഷ്, നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ. തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: