ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്തു
തലശ്ശേരി: തിരുവങ്ങാട് ഗവ. എച്ച്.എസ്.എസിൽ നഗരസഭാ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഓൺലൈനിൽ നിർവഹിച്ചു. അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ. അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, ഡി.ഇ.ഒ. എ.പി. അംബിക, പ്രിൻസിപ്പൽ എ.കെ. അബ്ദുൾ ലത്തീഫ്, ഷബാന ഷാനവാസ്, ഇ. ആശ, സി.കെ. രമേശൻ, കാരായി സുരേന്ദ്രൻ, എ.കെ. സക്കരിയ, എം.പി. സുമേഷ്, കെ. വിനയരാജ്, വി.എം. സുകുമാരൻ, യു. ബ്രിജേഷ്, പി.കെ. ബിജില, സി.വി. സുധാകരൻ, സി.കെ. അബ്ദുൾ ലത്തീഫ്, സി. സ്നേഹലത, ടി.ടി. രജനി എന്നിവർ സംസാരിച്ചു.