ആനമതിൽ: ആദിവാസി ക്ഷേമസമിതിയുടെ കളക്ടറേറ്റ് മാർച്ച്

കണ്ണൂർ: ആറളം ഫാമിൽ ആനമതിൽ നിർമിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി (എ.കെ.എസ്.) ജില്ലാകമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി. ആറളംഫാമിലെ ഭൂമിവിതരണം പൂർത്തിയാക്കുക, വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ ഭൂമിക്ക് പട്ടയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

സി.പി.എം. ജില്ലാസെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനംചെയ്തു. സർക്കാർ നിലപാട് ആനമതിൽ പണിയണമെന്നാണ്, അത് കോടതിയെ ധരിപ്പിക്കാനുള്ള നടപടിയുണ്ടാവും.

എ.കെ.എസിന് ഈ പ്രശ്നത്തിൽ നിയമപരമായി കക്ഷിചേരാൻ കഴിയുമെങ്കിൽ അത്‌ ചെയ്യണം. ആനമതിലിന് സാമ്പത്തികചെലവ് കൂടുതലാണ് എന്നാൽ, പണം ധൂർത്തടിക്കാനല്ല മറിച്ച് മനുഷ്യജീവനും കൃഷിനാശവുമാണ് അതിനേക്കാൾ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാപ്രസിഡന്റ് എൻ.ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.മോഹനൻ, പി.ദാമോദരൻ, പി.വി.ഗോപിനാഥ്, പി.കെ.സുരേഷ് ബാബു, പി.സി.രശ്മി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: