നാറാത്ത് ഹിറ്റാച്ചി കയറ്റിയ ടോറസ് വാഹനം മറിഞ്ഞു; ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു
നാറാത്ത്: കെ.എസ്.ഇ.ബിയുടെ ടവര്‍ നിര്‍മാണത്തിന്റെ ആവശ്യത്തിനെത്തിച്ച ഹിറ്റാച്ചി വാഹനം വഹിച്ച് പോവുന്നതിനിടെ ട്രക്ക് മറിഞ്ഞ് ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്കു 2.45ഓടെ ആലിങ്കീലിലാണ് അപകടം. കെ.എസ്.ഇ.ബിയുടെ ടവര്‍ നിര്‍മാണത്തിന് വന്നതായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മണ്ണിട്ടു നിര്‍മിച്ച റോഡിന്റെ ഭിത്തി ഇടിയുകയായിരുന്നു. ട്രക്കും ഹിറ്റാച്ചിയും തലകീഴായി മറിഞ്ഞപ്പോഴേക്കും ഡ്രൈവര്‍ ചാടിരക്ഷപ്പെടുകയായിരുന്നു. തൃശൂര്‍ സ്വദേശി കണ്ണനാണ് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്