പറശിനിക്കടവ് ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന പാലത്തിന്റെ കൈവരിയിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പറശിനിക്കടവ് ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന പാലത്തിന്റെ കൈവരിയിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . മയ്യിലിലേക്ക് പോകുന്ന റോഡിൽ ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന പടിക്കെട്ടുകൾക്ക് മുകളിലെ മേൽപാലത്തിന്റെ കൈവരിയിലാണ് തൂങ്ങി മരിച്ചത് . ഏകദേശം 60 വയസ് പ്രായം തോന്നിക്കും . കാവി മുണ്ടും നീല നിറത്തിലുള്ള ഷർട്ടുമാണ് വേഷം . ഇന്ന് രാവിലെ ആറോടെയാണ് മൃതദേഹം നാട്ടുകാർ കണ്ടത് . ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം . തളിപ്പറമ്പ് എസ്.ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി . മൃതദേഹം പരിയാരം ഗവ . മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: